വനംഭൂമി വിട്ടുകിട്ടാന്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്
പത്തനംതിട്ട: ശബരിമല വികസനത്തിനായി വനംഭൂമി വിട്ടുകിട്ടാന്‍ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കും. ബോര്‍ഡ് പ്രസിഡണ്ട് ഡോ. എന്‍. ബാബു അറിയിച്ചതാണ് ഇക്കാര്യം.
നവംബര്‍ 22 ബുധനാഴ്ച നടക്കുന്ന ബോര്‍ഡിന്റ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ബാബു പറഞ്ഞു. ഈ പ്രശ്നത്തില്‍ സീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
സന്നിധാനത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ബോര്‍ഡ് പ്രസിഡണ്ട്.












Click it and Unblock the Notifications