ബസ്സപകടം: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുച്ചിറപ്പള്ളി: കുളിത്തലയ്ക്കടുത്ത് കെഎസ്ആര്‍ടിസി ബസ്സ് തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന 36 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കോഴിക്കോട് നിന്നും വേളാങ്കണ്ണിയിലേക്കു പോവുകയായിരുന്ന ബസ്സാണ് നവംബര്‍ 17 വെള്ളിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. സമീപ പ്രദേശത്ത് റോന്തുചുറ്റുകയായിരുന്ന രണ്ടു പൊലീസുകാരുടെ മനസ്സാന്നിദ്ധ്യം വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു.
ബസ്സ് തോട്ടിലേക്കു മറിഞ്ഞപ്പോഴുണ്ടായ യാത്രക്കരുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് പൊലീസുകാര്‍ ഓടിയെത്തിയത്. അപ്പോഴേക്കും ബസ്സിന്റെ പകുതിയും തോട്ടിലെ വെള്ളത്തില്‍ മുങ്ങിയിരുന്നു.
അവര്‍ തദ്ദേശവാസികളെ വിളിച്ചു കൂട്ടി യാത്രക്കാരെ ബസ്സില്‍ നിന്നു പുറത്തു കടത്തി. ബസ്സിന്റെ ഡ്രൈവര്‍ക്കു മാത്രമേ കാര്യമായ പരിക്കേറ്റുള്ളൂ. ഇയാളെ കുളിത്തല ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications