ഹൈക്കോടതി വളപ്പില്‍ നിന്ന് കാര്‍ മോഷ്ടിച്ചു
കൊച്ചി: ഹൈക്കോടതി വളപ്പില്‍വച്ച് അഭിഭാഷകയുടെ കാര്‍ മോഷ്ടിച്ചു. നവംബര്‍ 17 വെള്ളിയാഴ്ച വൈകുന്നേരമാണ് അഡ്വ. സുമതി ദണ്ഡപാണിയുടെ സാന്‍ട്രോ കാര്‍ മോഷണം പോയത്.
ഒട്ടേറെ കാറുകള്‍ വന്നുപോകുന്ന ഹൈക്കോടതി വളപ്പില്‍ പാര്‍ക്കിംഗിനും ഗതാഗതത്തിനും തടസമുണ്ടാവാതിരിക്കാന്‍ കാറുകള്‍ പൂട്ടാറില്ല. കാറിന്റെ താക്കോലും അതിനകത്തു തന്നെ വെച്ചിരിക്കും. പാര്‍ക്കിംഗ് സൗകര്യത്തിന് കാര്‍ എടുത്തുമാറ്റാന്‍ വേണ്ടിയാണിത്. അഡ്വ. സുമതി ദണ്ഡപാണിയുടെ കാറിന്റെ താക്കോലും അതിനകത്തിരിക്കുകയായിരുന്നു.
പൂച്ചെട്ടികളും മറ്റും തട്ടിത്തെറിപ്പിച്ച് കാര്‍ ഓടിച്ചുകൊണ്ടുപോവുന്നത് പലരും കണ്ടിരുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications