നെയ്യാറ്റിന്‍കര നഗരസഭയില്‍ കയ്യാങ്കളി
നെയ്യാറ്റിന്‍കര: നവംബര്‍ 16 വെള്ളിയാഴ്ച നടന്ന നെയ്യാറ്റിന്‍കര നഗരസഭാ യോഗത്തിനിടയില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ഒരു സിപിഎം അംഗത്തിനും പരിക്കുപറ്റി.
കോണ്‍ഗ്രസ ്അംഗങ്ങളായ എ.ശശി, ജോസഫ് ഫ്രാങ്ക്ളിന്‍, സിപിഎം അംഗമായ ഡബ്ല്യു.ആര്‍.ഹീബ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
നഗരസഭയുടെ ശിശുദിനാഘോഷ പരിപാടിയില്‍ പ്രതിപക്ഷത്തെ അവഗണിച്ചുവെന്ന ആരോപണത്തിന് ചെയര്‍മാന്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ പ്രതിപക്ഷം അതിരുവിടുകയായിരുന്നു. ഇതേ കുറിച്ച് അടിയന്തിര പ്രമേയംഅനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ മുഴുവന്‍ ചെയര്‍മാന്റെ മേശക്കു മുന്നിലേക്ക് തള്ളിക്കയറി. സഭ തത്കാലത്തേക്ക് പിരിയുന്നതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു.
അര മണിക്കൂറിനു ശേഷം വീണ്ടും സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നു. ഇതിനിടയില്‍ ചെയര്‍മാന്‍ അജണ്ടയിലെ പരിപാടികള്‍ ഒന്നൊന്നായി വായിക്കുകയും ഭരണപക്ഷം അവ അംഗീകരിക്കുകയും ചെയ്തപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രകോപിതരായി. ഒരു പ്രതിപക്ഷാഗം ചെയര്‍മാന്റെ മേശപ്പുറത്തെ ടെലഫോണ്‍ നിലത്തടിച്ച് തകര്‍ക്കുകയും മൈക്ക് കേട് വരുത്തുകയും ചെയ്തു.
അപ്പോള്‍ ഭരണകക്ഷിയംഗങ്ങളും ചെയര്‍മാന്റെ മേശക്കു മുന്നിലെത്തി. അതോടെ ഇരുവിഭാഗവും തമ്മില്‍ കയ്യേറ്റമായി.
പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications