Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ഭൂമി ഇടപാട് : സിപിഎമ്മിനു മേല്‍ സമ്മര്‍ദ്ദം

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ വിവാദമായ ഭൂമി ഇടപാടില്‍ മുന്‍ മേയര്‍ക്കും സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമെതിരെ നടപടിയെടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദമേറുന്നു.

ഭൂമിയിടപാടില്‍ കോര്‍പറേഷന് ഭീമമായ നഷ്ടം വരുത്തിവച്ചവര്‍ക്കെതിരെ യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രചാരണം ആരംഭിച്ച സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന അവസ്ഥയിലാണ് സിപിഎം.

ഭൂമിയിടപാടില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുന്നതില്‍ സിപിഎം എതിരല്ലെന്ന് ജില്ലാ സെക്രട്ടറി എ.പി.വര്‍ക്കി വ്യക്തമാക്കി.അക്കൗണ്ടന്റ് ജനറല്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുന്‍ മേയറായാലും ആരായാലും നടപടി സ്വീകരിക്കാം.ബ്രഹ്മപുരത്തും ചേരാനല്ലൂരിലും സ്ഥലവില നിശ്ചയിച്ചത് ഉദ്യോഗസ്ഥരാണ്.അവര്‍ നിശ്ചയിച്ച വിലക്കാണ് ഭൂമി വാങ്ങിയത്.ഭൂമി ഇടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാക്കമ്മിറ്റി പ്രത്യേകയോഗം കൂടിയെന്ന വാര്‍ത്ത സെക്രട്ടറി എ.പി.വര്‍ക്കി നിഷേധിച്ചു.

അതേസമയം കൊച്ചി കോര്‍പറേഷന് ഏഴരക്കോടി രൂപയുടെ നഷ്ടം വരുത്തിയ ഭൂമി ഇടപാടിനെക്കുറിച്ച് മുന്‍ മേയര്‍ കെ.കെ.സോമസുന്ദരപ്പണിക്കരോടും കഴിഞ്ഞ കൗണ്‍സിലില്‍ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന സി.കെ.മണിശങ്കറോടും പാര്‍ട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതായറിയുന്നു.ഭൂമി ഇടപാട് സംബന്ധിച്ച് ഇവര്‍ നല്കിയ വിശദീകരണം നേതൃത്വത്തിന് ബോധ്യപ്പെട്ടില്ല.മറ്റ് ഏതാനും ഇടപാടുകളെ ക്കുറിച്ച് കൂടി പാര്‍ട്ടിക്കുള്ളില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്.

ഭൂമിയിടപാടില്‍ യാതൊരുവിധ അഴിമതിക്കും താന്‍ കൂട്ടുനിന്നിട്ടില്ലെന്നാണ് മുന്‍ മേയര്‍ സോമസുന്ദരപ്പണിക്കരുടെ വാദം.ആര്‍ഡിഒ നിശ്ചയിച്ച് സര്‍ക്കാര്‍ അംഗീകരിച്ച വിലയ്ക്ക് നഗരസഭ വാങ്ങിയ ഭൂമിയുടെ പേരിലാണ് യുഡിഎഫ് അഴിമതി ആരോപിക്കുന്നതെന്ന് പണിക്കര്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+