കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മാലിന്യസംസ്കരണശാല വീണ്ടും തുറക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഞെളിയന്‍ പറമ്പിലെ മാലിന്യസംസ്കരണശാല ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും എക്സല്‍ കമ്പനിയും ധാരണയിലെത്തി.

ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ എക്സല്‍ കമ്പനി പ്രസിഡന്റ് എം.എല്‍.ഷായും കോര്‍പ്പറേഷന്‍ സെക്രട്ടറി എം.മധുസൂദനന്‍ പിള്ളയും നവംബര്‍ 15 ബുധനാഴ്ച ഒപ്പുവെച്ചു. കരാറനുസരിച്ച് ഒരു ടണ്‍ വളത്തിനു റോയല്‍ട്ടിയായി 200 രൂപയും ഒരു വര്‍ഷത്തെ പണയത്തുകയായി 20 ലക്ഷം രൂപയും കോര്‍പ്പറേഷന് ലഭിക്കും.

കോര്‍പ്പറേഷന്റെ സ്ഥലവും യന്ത്രങ്ങളും ഉപയോഗിക്കുന്നതിന് 20 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റി നല്കാനും എക്സല്‍ കമ്പനി തയ്യാറായി. ബാങ്ക് ഗ്യാരണ്ടിയെപ്പറ്റി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ചൊവാഴ്ച ധാരണാപത്രം ഒപ്പിടാനിരുന്നത് ബുധനാഴ്ചത്തേക്കു മാറ്റിയത്.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ അധികൃതരും എക്സല്‍ കമ്പനി പ്രതിനിധികളും മാലിന്യസംസ്കരണശാല സന്ദര്‍ശിച്ചു. മൂന്നു മാസമായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ യന്ത്രഭാഗങ്ങളില്‍ ചില്ലറ അഴിച്ചുപണി ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X