ഡിസംബര്‍ ആറിന് പിഡിപി ഹര്‍ത്താല്‍
തൃശൂര്‍: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ എട്ടാം വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് പിഡിപി ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. ശബരിമലയുടെ പരിസരപ്രദേശങ്ങള്‍ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍, പത്രം എന്നിവക്കും ഹര്‍ത്താല്‍ ബാധകമല്ല.
നവംബര്‍ 16 വെള്ളിയാഴ്ച പിഡിപി ആക്ടിംഗ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ളയും ജനറല്‍ സെക്രട്ടറി അക്ബര്‍ അലിയുമാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
ഫാസിസ്റ് കൂട്ടായ്മക്കെതിരെ ചെറുത്തുനില്‍ക്കുക എന്ന ആഹ്വാനവുമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ അഞ്ച് വരെ പിഡിപി സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തും. ചിത്ര-കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങളിലൂടെയും റാലികളിലൂടെയുമാണ് പ്രചാരണമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications