Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സൈസ് മന്ത്രി സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിക്കണം: യുഡിഎഫ്

തിരുവനന്തപുരം: നാല്പതിലേറെ പേരുടെ മരണത്തിനു കാരണമായ മദ്യദുരന്തത്തിനുത്തരവാദിയായ എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശം നല്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗിനോട് അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 17 വെള്ളിയാഴ്ച രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു നല്കിയ നിവേദനത്തിലാണ് യുഡിഎഫ് നേതാക്കള്‍ ഈ ആവശ്യമുന്നയിച്ചത്. കേരളത്തില്‍ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കെ.കരുണാകരന്‍ എംപി, പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍, കെ.എം.മാണി എംഎല്‍എ, കെ.ആര്‍.ഗൗരിയമ്മ എംഎല്‍എ, സി.പി.ജോണ്‍ എന്നിവരാണ് ഗവര്‍ണറെ കണ്ടത്.

നേരത്തേ യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ശിവദാസമേനോന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണണക്കിനു വീട്ടമ്മമാര്‍ വെള്ളിയാഴ്ച രാജ്ഭവനിലേക്കു മാര്‍ച്ചു ചെയ്തു. കെ.കരുണാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ശോഭനാ ജോര്‍ജ്ജ് എംഎല്‍എ, റോസമ്മ ചാക്കോഎംഎല്‍എ, സാവിത്രി ലക്ഷ്മണന്‍ എംഎല്‍എ, ശാന്താ ജേക്കബ്, നഫീസത്ത് ബീവി, പി.ശാന്തി എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+