തളിപ്പറമ്പില്‍ രണ്ട് സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റു
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും സംഘര്‍ഷം. നവംബര്‍ 16 വ്യാഴാഴ്ച രണ്ടു സിപിഎം പ്രവര്‍ത്തകരെ ഒരു സംഘം വെട്ടിപ്പരിക്കേല്പിച്ചു.
പട്ടുവം മുറിയന്തോട്ടെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നീലാങ്കോല്‍ കണ്ണന്‍ (32), പട്ടുവം കുളക്കാട്ട് വയലിലെ ചാലിയത്ത് വളപ്പില്‍ കണ്ണന്‍ (50) എന്നിവരയൊണ് അക്രമിസംഘം വെട്ടിപരിക്കേല്പിച്ചത്. നീലാങ്കോങ്കല്‍ കണ്ണന്റെ നില ഗുരുതരമാണ്.
കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇവര്‍ വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. സൈക്കിളില്‍ വരികയായിരുന്ന ഇവരെ അക്രമിസംഘം കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവംബര്‍ 11 ശനിയാഴ്ച തളിപ്പറമ്പില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications