കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍
തിരുവനന്തപുരം: മാനിസാന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നീതി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാരും മാനിസാന സിംഹും പത്രപ്രവര്‍ത്തകരെ വഞ്ചിച്ചുവെന്ന് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ് യൂണിയന്‍ ആരോപിച്ചു.
ഇപ്പോഴത്തെ ശമ്പള സ്കെയിലിന് ആനുപാതികമായ വര്‍ദ്ധനവ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ട് ഉറപ്പുവരുത്തുന്നില്ലെന്ന് യൂണിയന്‍ പ്രസിഡണ്ട് ജേക്കബ് ജോര്‍ജ്ജും ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭനും പറഞ്ഞു.
റിപ്പോര്‍ട്ടിലെ അപാകതകള്‍ തിരുത്താമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ പത്രപ്രവര്‍ത്തകരെ ചെറുതാക്കി കാണിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നില്‍.












Click it and Unblock the Notifications