ചെന്നൈയിലെ കെടിഡിസി ഓഫീസ് തകര്‍ത്തു
ചെന്നൈ: തെലുഗര്‍ മുന്നേറ്റ കഴകത്തിന്റെ പ്രവര്‍ത്തകര്‍ നവംബര്‍ 17 വെള്ളിയാഴ്ച കേരള ടൂറിസം വികസന കോര്‍പ്പറേഷന്റെ ചെന്നൈയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തല്ലിത്തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.
എഗ്മോര്‍ കമ്മാന്‍ഡര്‍- ഇന്‍- ചീഫ് റോഡിലുള്ള ഓഫീസാണ് തല്ലിത്തകര്‍ക്കത്തത്. മുല്ലപ്പെരിയാറില്‍ തമിഴ്നാട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരെ കേരള വനം വകുപ്പ് ഗാര്‍ഡ് കൈയ്യേറ്റം ചെയ്തു എന്ന വാര്‍ത്തയില്‍ പ്രതിഷേധിച്ചായിരുന്നു തെലുഗര്‍ മുന്നേറ്റ കഴകത്തിന്റെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
ആക്രമണം നടത്തിയവര്‍ കേരളീയര്‍ തിരിച്ചു പോവുകയെന്ന് മുദ്രാവാക്യം മുഴക്കുകയും പോസ്ററുകള്‍ പതിക്കുകയും ചെയ്തു. പ്രകടനക്കാര്‍ ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍, ഫാക്സ് യന്ത്രം, മേശ, കസേര, മറ്റു സാധനസാമഗ്രികള്‍ എന്നിവയെല്ലാം കേടുവരുത്തിയതായി ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ചുമതലക്കാരനായ ചിന്നസ്വാമി പറഞ്ഞു.
മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുനല്കുകയും ചെയ്തു.












Click it and Unblock the Notifications