മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി
ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നവംബര്‍ 17 വെള്ളിയാഴ്ച ഉത്തരവായി.
ചീഫ് ജസ്റിസ് എ.എം.ആനന്ദ്, ജസ്റിസുമാരായ സന്തോഷ് ഹെഗ്ഡെ, ശിവരാജ് വി.പാട്ടീല്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് ഇങ്ങനെ ഉത്തരവായത്. ഇടക്കാല റിപ്പോര്‍ട്ടിനെക്കുറിച്ച് പത്തു ദിവസത്തിനകം പ്രതികരണമറിയിക്കാന്‍ കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നതിനെ കേരളം കോടതിയില്‍ എതിര്‍ത്തു. ഡാമിന് ബലം പോര എന്നു മാത്രമല്ല ഇതിന്റെ ഉയരം കൂട്ടുന്നത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും കേരളത്തിനു വേണ്ടി ഹാജരായ സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരനും അഡ്വ.ജി.പ്രകാശും വാദിച്ചു.
ഇതിനിടെ മുല്ലപ്പെരിയാറിന്റെ ഭാഗമായ ബേബി ഡാം പരിസരത്ത് തമിഴ്നാട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം സംഘര്‍ഷം മൂലം നിര്‍ത്തിവെച്ചു. കേരള വനം വകുപ്പിന്റെയും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് തമിഴ്നാട് ലംഘിച്ചിരിക്കുകയാണ്.
എന്നാല്‍ തന്റെ സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ നിര്‍മ്മാണം തുടരുമെന്ന് മുല്ലപ്പെരിയാറിന്റെ ചുമതലയുള്ള തമിഴ്നാട് അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അയ്യപ്പന് പറഞ്ഞു.
നവംബര്‍ 20 തിങ്കളാഴ്ച കേന്ദ്ര ജല കമ്മീഷന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തുകയാണ്. ഒരാഴ്ച ജല കമ്മീഷന് മുല്ലപ്പെരിയാറിലുണ്ടാവും.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications