എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് കേരളത്തിലെത്തി
കൊച്ചി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ തലവന്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ കേരളത്തിലെത്തി. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ പ്രത്യേകക്ഷണ പ്രകാരമാണ് പത്രിയര്‍ക്കീസിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേരളത്തിലെത്തിയത്.
തുര്‍ക്കി സര്‍ക്കാരിന്റെ പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്കു പുറപ്പെട്ട സംഘത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. മൊറാന്‍ ബസേലിയോസ് മാര്‍ത്തോമ മറ്റു ഓര്‍ത്തഡോക്സ് സഭാ മേധാവികള്‍ എന്നിവര്‍ പാത്രിയര്‍ക്കീസിനെ സ്വീകരിക്കാന്‍ വിമാനത്തവാളത്തിലെത്തി.
കൊച്ചിയില്‍ ഇറങ്ങിയ ശേഷം സംഘം നേരെ കോലഞ്ചേരിയിലുള്ള മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് പോയി. കേരളത്തിലെ ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയും തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളിയും സംഘം സന്ദര്‍ശിക്കും.












Click it and Unblock the Notifications