വ്യാജ ആര്‍സി ബുക്ക് നിര്‍മ്മാതാക്കള്‍ അറസ്റില്‍
കോഴിക്കോട്: മോഷ്ടിച്ച വാഹനങ്ങള്‍ക്ക് വ്യാജ ആര്‍സി ബുക്ക് ഉണ്ടാക്കി വില്പന നടത്തുന്ന രണ്ടു പേരെ വടകര പൊലീസ് അറസ്റു ചെയ്തു.
ആയഞ്ചേരി കള്ളിയിലാത്ത് കെ.റഫീക്ക്(24), സഹായി തീക്കുനിയിലെ കെ.കെ.ആബിദ് എന്നിവരാണ് അറസ്റിലായത്. ഇവരുടെ സംഘത്തില്‍പ്പെട്ട മേമുണ്ട ചെറിയത്ത് വിജീഷ്(21), കോട്ടൂര്‍ ഗിരീഷ് ബാബു(23) എന്നിവര്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു.
ഡിവൈഎസ്പി എ.വി.ജോര്‍ജ്ജിനു കിട്ടിയ രഹസ്യവിവരമനുസരിച്ച് പയ്യോളി സിഐ ജി.ഗോപകുമാരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റു ചെയ്തത്. ഇവര്‍ വ്യാജ ആര്‍സി ബുക്കുണ്ടാക്കി വിറ്റ ചില വാഹനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മോഷ്ടാക്കളില്‍ നിന്ന് ചുരുങ്ങിയ വിലയ്ക്കു വാഹനം വാങ്ങി ചില്ലറ മാറ്റങ്ങള്‍ വരുത്തിയ ശേഷം വ്യാജ ആര്‍സി ബുക്ക് തയ്യാറാക്കി വില്പന നടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications