എസ്എന്‍ഡിപി തിരഞ്ഞെടുപ്പ് ഡിസംബര്‍ 24ന്
കൊച്ചി: എസ്എന്‍ഡിപി വാര്‍ഷിക പൊതു യോഗം ഡിസംബര്‍ 24 ഞായറാഴ്ച ചേരണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. വാര്‍ഷിക പൊതുയോഗത്തിലാണ് എസ്എന്‍ഡിപി യോഗം ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഈ ഉത്തരവോടെ തിരഞ്ഞെടുപ്പിനുള്ള തടസ്സങ്ങള്‍ നീങ്ങി.
പൊതുയോഗം ചേരുന്നതിന് ചില മാര്‍ഗ നിര്‍ദ്ദേശങ്ങളും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, ജി. ശശിധരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. എസ്എന്‍ഡിപി യോഗത്തിനു വേണ്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഹൈക്കോടതി നേരത്തെ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പു തീയതിയും മാര്‍ഗനിര്‍ദ്ദേശങ്ങളും സുപ്രീം കോടതി സ്റേ ചെയ്തിരുന്നു. ആക്ഷേപങ്ങള്‍ പരിശോധിച്ച് പുതിയ പൊതുയോഗ തീയതിയും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കണമെന്നാണ് അന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹൈക്കോടതി ഉത്തരവ്.












Click it and Unblock the Notifications