യുഡിഎഫ് ഉപവാസ സമരം നടത്തും
തിരുവനന്തപുരം: മദ്യദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ നാല് തിങ്കളാഴ്ച സംസ്ഥാനതലത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.
നവംബര്‍ 17 വെള്ളിയാഴ്ച ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്ന് മുന്നണി കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഉപവാസത്തില്‍ പങ്കെടുത്തു. ശിവദാസമേനോന് രാജിവെക്കാന്‍ നിര്‍ദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ നല്കിയ നിവേദനത്തിന് ഭരണഘടനയുടെ പരിധിയില്‍ നിന്ന് തനിക്കാവുന്നത് ചെയ്യുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്കിയിട്ടുണ്ടെന്നും ശങ്കരനാരായണന്‍ അറിയിച്ചു.












Click it and Unblock the Notifications