നേത്രാവതി യില്‍ മൂന്ന് കോച്ചുകള്‍ കൂടി
പാലക്കാട്: നേത്രാവതി എക്സ്പ്രസ്സില്‍ മൂന്നു കോച്ചുകള്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു.
ശബരിമല മണ്ഡലകാലം കഴിഞ്ഞാലുടന്‍ ഫിബ്രവരി ആദ്യവാരത്തോടെ കോച്ചുകള്‍ക്ക് അനുമതിയാകും. ശബരിമല സീസണായതുകൊണ്ട് ഉടന്‍ കോച്ചുകള്‍ ലഭ്യമാക്കാനാവില്ല. എസി ത്രീ ടയര്‍, സെക്കന്റ് ക്ലാസ്, ജനറല്‍ കോച്ചുകളാണ് അനുവദിക്കുക.
മണ്ഡലകാലത്തെ പ്രത്യേക തീവണ്ടികളായി 423 തീവണ്ടികളാണ് ഇപ്പോള്‍ ഓടുന്നത്. നവംബര്‍ 15 മുതല്‍ ജനുവരി 20 വരെ ഈ തീവണ്ടികള്‍ സര്‍വീസ് നടത്തും. രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications