കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് സമ്മേളനത്തില്‍ 48 ബില്ലുകള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ദേശസാല്‍കൃത ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി 33 ശതമാനമായി കുറക്കുന്നതിനുള്ള ബില്ലും വനിതാസംവരണ ബില്ലുമടക്കം 48 ബില്ലുകള്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണനക്ക് വരും. നവംബര്‍ 19 തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്.

വിവരസ്വാതന്ത്യ്ര ബില്‍, ബാങ്കിംഗ് കമ്പനി ബില്‍, ഇന്ത്യന്‍ വിവാഹനിയമ ഭേദഗതി ബില്‍ ഇവയും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലുകളില്‍ പ്രധാനമാണ്.

വനിതാസംവരണ ബില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ ചില പാര്‍ട്ടികളുടെ വിയോജിപ്പിനെ തുടര്‍ന്ന് ബില്‍ പാസാക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

വിവരസ്വാതന്ത്യ്ര ബില്‍ ജൂലായില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ആഭ്യന്തരകാര്യ സ്റാന്റിംഗ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിവാഹനിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.

മാറ്റിവെച്ച 13 ബില്ലുകള്‍ ലോകസഭയിലും 10 ബില്ലുകള്‍ രാജ്യസഭയിലും അവതരിപ്പിക്കാനുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X