ദില്ലിയില്‍ ടാക്സിക്കൂലി കൂട്ടി
ദില്ലി: ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ദില്ലി സര്‍ക്കാര്‍ ടാക്സി കൂലി പുതുക്കി നിശ്ചയിച്ചു. നവംബര്‍ 18 ശനിയാഴ്ച ദില്ലി ഗതാഗത വകുപ്പ് മന്ത്രി പര്‍വേസ് ഹാഷ്മിയാണ് ഇക്കാര്യം അറിയിച്ചത്.
ഗ്യാസിലോടുന്ന ടാക്സി കാറുകള്‍ക്ക് മീറ്റര്‍ ചാര്‍ജിനേക്കാള്‍ അഞ്ചിരട്ടിയും ഓട്ടോറിക്ഷകള്‍ക്ക് 2.5 ഇരട്ടിയുമാണ് പുതുക്കിയ യാത്രാക്കൂലി. പെട്രോള്‍ കാറുകള്‍ക്ക് ആറിരട്ടിയും ഓട്ടോകള്‍ക്ക് മൂന്നിരിട്ടിയും ഈടാക്കാം.
ഗ്യാസിലോടുന്ന വാഹനങ്ങള്‍ക്കും പെട്രോളിലോടുന്ന വാഹനങ്ങള്‍ക്കും ആദ്യമായാണ് പ്രത്യേക യാത്രാനിരക്ക് ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി ഹാഷ്മി പറഞ്ഞു. ഇവ തമ്മില്‍ കാര്യമായ വ്യത്യാസവുമില്ല. ഗ്യാസിലോടുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനായി ബോഡിക്കു നടുക്കായി പച്ച നിറത്തില്‍ പെയിന്റടിക്കും.
കിലോമീറ്റര്‍ സ്കീമനുസരിച്ചുള്ള ബസ്സുകളുടെ ചാര്‍ജ് വര്‍ധിപ്പിക്കും. രണ്ട് വര്‍ഷം വരെ പഴക്കമുള്ള ബസ്സുകള്‍ക്ക് കിലോമീറ്ററിന് 12.75 രൂപയും രണ്ട് മുതല്‍ ആറ് വര്‍ഷം വരെ പഴക്കമുള്ള ബസ്സുകള്‍ക്ക് കിലോമീറ്ററിന്12.25 രൂപയുമാണ് ഈടാക്കുക.












Click it and Unblock the Notifications