കശ്മീരില്‍ വന്‍ ആയുധശേഖരം പിടിച്ചു
ജമ്മു: അതിര്‍ത്തി ജില്ലയായ രജൗരിയില്‍ തീവ്രവാദികളുടെ ഒളിത്താവളത്തില്‍ സുരക്ഷാ സൈനികര്‍ നടത്തിയ തിരച്ചിലില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. ഗ്രനേഡുകളുടെയും റോക്കറ്റുകളുടെയും ശേഖരത്തിനു പുറമേ 80 കിലോ ആര്‍ഡിഎക്സും പിടിച്ചെടുത്തു.
നമ്പലന്‍ കാടുകളില്‍ അതിരാവിലെ നടത്തിയ തിരച്ചിലിലാണ് സൈനികര്‍ തീവ്രവാദികളുടെ ഒളിസങ്കേതം കണ്ടെത്തിയത്. 68 അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍, ബൂസ്ററുകളോടു കൂടിയ ആറ് ആര്‍പിജി റോക്കറ്റുകള്‍, ഒരു ബയണറ്റ്, വിവിധ തരം തോക്കുകള്‍ക്കുള്ള 1000 റൗണ്ട് തിരകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ആയുധങ്ങള്‍ പിടിച്ചെടുത്ത് സുരക്ഷാസൈന്യത്തിന് വലിയ നേട്ടമാണെന്ന് സൈനിക വക്താവ് പറഞ്ഞു.












Click it and Unblock the Notifications