അഭയ കേസ് സിബിഐ വീണ്ടും അന്വേഷിക്കും
ദില്ലി: കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ സിസ്റര്‍ അഭയയുടെ സംശയാസ്പദമായ മരണത്തെക്കുറിച്ച് സിബിഐ വീണ്ടും അന്വേഷിക്കും.
തന്നെ സന്ദര്‍ശിച്ച സിസ്റര്‍ അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി സംഘത്തിന് സിബിഐ ഡയറക്ടര്‍ കെ.രാഘവനാണ് ഇതു സംബന്ധിച്ച ഉറപ്പു നല്കിയത്. ഒരു ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ സിബിഐ ഡയറക്ടര്‍ അറിയിച്ചു.
സിബിഐ പ്രൊസിക്യൂട്ടര്‍ കെ.പി.സതീശനെ മാറ്റുന്ന കാര്യവും പരിഗണിക്കാമെന്ന് രാഘവന്‍ ഉറപ്പു നല്കിയതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. സതീശന്റെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് ആക്ഷന്‍ കൗണ്‍സില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ബിജെപി നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, അഡ്വ.ബി.കെ.ശേഖര്‍ എന്നിവരും സിബിഐ ഡയറക്ടറെ കണ്ട പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications