മദ്യദുരന്തം: യുഡിഎഫിന് ബിജെപി പിന്തുണ
കൊച്ചി: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന അബ്കാരി നയത്തിനെതിരെയുള്ള പോരാട്ടത്തില്‍ യുഡിഎഫുമായി സഹകരിക്കുമെന്ന് ബിജെപി.
ബിജെപി ദേശീയ കൗണ്‍സില്‍ അഗം കെ. രാമന്‍ പിള്ള വാര്‍ത്താലേഖകരോട് പറഞ്ഞതാണ് ഇക്കാര്യം. അടുത്തിടെ കേരളത്തില്‍ നടന്ന മദ്യദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തില്‍ ബിജെപി ക്രിയാത്മകമായി പ്രതികരിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു.
മദ്യദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി. ശിവദാസമേനോന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 20 തിങ്കളാഴ്ച ബിജെപി വഴിതടയല്‍ സമരം നടത്തുമെന്നും രാമന്‍പിള്ള അറിയിച്ചു.












Click it and Unblock the Notifications