കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവണക്കല്ല് റെഗുലേറ്റര്‍- ബ്രിഡ്ജ് ഉദ്ഘാടനം ചൊവാഴ്ച

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ വികസനത്തില്‍ പ്രധാന വഴിത്തിരിവുകളിലൊന്നായ മാവൂര്‍ കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നവംബര്‍ 21 ചൊവാഴ്ച മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നിര്‍വഹിക്കും.

ശുദ്ധജലവിതരണം, ജലസേചനം, ഗതാഗത സൗകര്യം, ടൂറിസം, മത്സ്യം വളര്‍ത്തല്‍ തുടങ്ങി വിവിധോദ്ദേശ്യങ്ങളോടെയാണ് ചാലിയാറിനു കുറുകെ ഊര്‍ക്കടവിനടുത്ത് കവണക്കല്ലില്‍ ഈ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്.

മാവൂര്‍ ഗ്രാസിമിലെ മാലിന്യം ചാലിയാറിലേക്ക് ഒഴുകുന്നതിനാലുണ്ടാവുന്ന പരിസരമലീനികരണത്തിനെതിരെ ഉണ്ടായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 1974ല്‍ അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ സാന്നിധ്യത്തിലുണ്ടായ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായാണ് കവണക്കല്ല് പദ്ധതി രൂപം കൊണ്ടത്.

ആകെ 26 സ്പാനുകളുള്ള പാലത്തിന്റെ നീളം 365 മീറ്ററാണ്. റെഗുലേറ്ററിലേക്കു പ്രവേശിക്കുന്നതിനായി നിലവിലുള്ള റോഡില്‍ നിന്ന് 450 മീറ്റര്‍ നീളത്തില്‍ കോഴിക്കോട് ഭാഗത്തും 220 മീറ്റര്‍ നീളത്തില്‍ മലപ്പുറം ഭാഗത്തും അപ്രോച്ച് റോഡ് സജ്ജമാക്കിയിട്ടുണ്ട്.

എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമായതോടെ ചാലിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ ആശങ്കയിലായിരിക്കുകയാണ്. പാലത്തിനു താഴെ നിന്നുള്ള അനധികൃത മണല്‍വാരലും തോട്ട പൊട്ടിച്ചുള്ള മീന്‍പിടുത്തവും തുടരുന്നത് സമീപത്തെ കിണറുകളില്‍ വെള്ളം വറ്റിപ്പോവുന്നതിനും കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടാവുന്നതിനും കാരണമാകുന്നു. റഗുലേറ്റര്‍ സ്ഥാപിക്കപ്പെട്ടതോടെ വെള്ളത്തിന്റെ കുത്തൊഴുക്കു കാരണം ചാലിയാറിന്റെ ഇരു കരകളിലും മണ്ണിടിച്ചില്‍ വ്യാപകമായിരിക്കുകയാണ്.

കവണക്കല്ല് പദ്ധതി നടപ്പിലാക്കുമ്പോള്‍ ചാലിയാറിന്റെ ഇരുകരകളും കല്ലുകെട്ടി സംരക്ഷിക്കണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും അത് നടപ്പിലാക്കിയിട്ടില്ല. ഭാവി പരിപാടികള്‍ ആലോചിക്കാന്‍ നവംബര്‍ 24 വെള്ളിയാഴ്ച പരിസരവാസികള്‍ യോഗം ചേരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X