വിവാദ ഭൂമി:യുഡിഎഫ് പ്രക്ഷോഭം തുടങ്ങി
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ വിവാദമായ ഭൂമി ഇടപാടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം തുടങ്ങി.ഇതിന്റെ ഭാഗമായി കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ നടത്തിയ സത്യഗ്രഹം കോര്‍പറേഷന്റെ ആദ്യത്തെ മേയറായിരുന്ന എ.എ.കൊച്ചുണ്ണി ഉദ്ഘാടനം ചെയ്തു.
കൊച്ചി കോര്‍പറേഷന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ആക്ഷേപമാണ് അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കൊച്ചുണ്ണി മാസ്റര്‍ ആരോപിച്ചു.
കോര്‍പറേഷനില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ തയാറായില്ലെങ്കില്‍ വമ്പിച്ച ജനകീയ സമരം ഉണ്ടാകുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിററി പ്രസിഡന്റ് പ്രഫ.കെ.വി.തോമസ് മുന്നറിയിപ്പ് നല്കി.അന്വേഷണം ആവശ്യപ്പെട്ട് ഡിസംബര്‍ നാലിന് കൊച്ചിയില്‍ ബഹുജനസമരം സംഘടിപ്പിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ.ഷാനവാസ്,സെക്രട്ടറിമാരായ ബെന്നി ബഹനാന്‍ ,അജയ് തറയില്‍ ,എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍,കെ.ബാബു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുട്ടി തുടങ്ങിയവരും പ്രസംഗിച്ചു.












Click it and Unblock the Notifications