തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ അയ്യന്തോളിനടുത്ത് ചുങ്കത്ത് അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.
അയ്യന്തോള്‍ സ്വദേശി വിനോദ് (28) ആണ് കൊലചെയ്യപ്പെട്ടത്.ഇദ്ദേഹം ഒരു ഗുണ്ടാസംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ആളാണെന്ന് പറയപ്പെടുന്നു.
നവംബര്‍ 18 ശനിയാഴ്ച രാവിലെയാണ് സംഭവം.എസ്ടിഡി ബൂത്തില്‍ ഫോണ്‍ ചെയ്യുകയായിരുന്നു വിനോദ്.പൊടുന്നനെ മാരകായുധങ്ങളുമായി ഒരു സംഘം പാഞ്ഞെത്തി വിനോദിനെ കൊലപ്പെടുത്തുകയായിരുന്നു.മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


Click it and Unblock the Notifications