ടൈറ്റാനിയം തുറക്കാന്‍ സര്‍ക്കാര്‍ ഇടപെടണം
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍ നവംബര്‍ 18 ശനിയാഴ്ച ആവശ്യപ്പെട്ടു.
ഇതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണം. ഫാക്ടറി വീണ്ടും തുറക്കുന്നതിനായി ബന്ധപ്പെട്ടവരുമായി അഭിപ്രായസമന്വയമുണ്ടാക്കണമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.
ഫാക്ടറി വീണ്ടും തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടന്നു. ഫാക്ടറിയില്‍ നിന്നുണ്ടാവുന്ന മലിനീകരണം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ഫാക്ടറി അടച്ചൂപൂട്ടി തൊഴിലാളികളെ പട്ടിണിക്കിടുകയല്ല വേണ്ടതെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications