ഓപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി
തിരുവനന്തപുരം: ഹൈവേകളിലും മറ്റ് പ്രധാന റോഡുകളിലും ഓപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി.
ഇന്റര്‍നെറ്റ് സര്‍വീസ് നല്കുന്ന കമ്പനികള്‍,കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ എന്നിവര്‍ക്കാണ് ഒപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ അനുവാദം നല്കുക.പതിനഞ്ചു വര്‍ഷത്തേക്കാണ് അനുമതി.
ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള ചുമതല ഐടി വകുപ്പിനാണ് .പദ്ധതി നടത്തിപ്പിനെപ്പറ്റി ആലോചിക്കാന്‍ ഐടി സെക്രട്ടറി അരുണാസുന്ദര്‍രാജ് കണ്‍വീനറായി സമിതി രൂപീകരിച്ചിട്ടുണ്ട്.ഒരാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് നല്കും.












Click it and Unblock the Notifications