തെരുവുപട്ടികള്‍ക്കെതിരെ നാട്ടുകാര്‍
കൊച്ചി: നഗരത്തിലെ പ്രമുഖ പാര്‍പ്പിട കോളനിയായ ഗാന്ധിനഗറില്‍ പേപ്പട്ടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ പൊതുജനം രംഗത്തെത്തി.
നാല്പതോളം പേര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് നായ് വേട്ട നടത്തുന്നത്.ഒരു ദിവസം കൊണ്ട് ഇരുപത് തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ കഴിഞ്ഞു.
പകല്‍ സമയത്ത് അപ്രത്യക്ഷമാകുന്ന തെരുവ് നായ്ക്കള്‍ സന്ധ്യയോടെയാണ് രംഗപ്രവേശം ചെയ്യാറുള്ളത്.നാട്ടുകാര്‍ സുസജ്ജരായി നായ്വേട്ടക്കിറങ്ങിയതും സന്ധ്യയ്ക്കാണ്.നീണ്ട മുളംകമ്പിന്റെ അറ്റത്ത് ഘടിപ്പിച്ച കമ്പി വളയത്തില്‍ തെരുവ് നായ്ക്കളുടെ കഴുത്തുടക്കി പിടികൂടുകയാണ് ചെയ്യുന്നത്.തുടര്‍ന്ന് ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിക്കൊല്ലുന്നു.
നഗരസഭയുടെ ജോലി നാട്ടുകാര്‍ ഏറ്റെടുത്തതോടെ ഗാന്ധിനഗറില്‍ നിന്നും തെരുവുപട്ടികള്‍ മിക്കവാറും അപ്രത്യക്ഷമായിട്ടുണ്ട്.












Click it and Unblock the Notifications