മദ്യദുരന്തം: വീട്ടമ്മമാര്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: വിഷദ്യദുരന്തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 17 വെള്ളിയാഴ്ച രാജ്ഭവനിലേക്ക് വീട്ടമ്മമാര്‍ നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കോണ്‍ഗ്രസസ് നേതാവ് കെ.കരുണാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സാവിത്രി ലക്ഷ്മണന്‍, എം.കമലം, ശോഭനാ ജോര്‍ജ്, രാധാരാഘവന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
രാജ്ഭവന് മുന്നില്‍ വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങാന്‍ വീട്ടമ്മമാര്‍ ശ്രമിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്തിരിഞ്ഞു. തുടര്‍ന്ന് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തി.












Click it and Unblock the Notifications