പാമോയില്‍: ബോധവത്കരിക്കാന്‍ മലേഷ്യന്‍സംഘമെത്തി
കൊച്ചി: വെളിച്ചെണ്ണയുടെ വിലിയിടിവിനെ തുടര്‍ന്ന് സംസ്ഥാനത്താകെ പാമോയില്‍ വിരുദ്ധസമരം വ്യാപിക്കെ പാമോയിലിന്റെ ഗുണങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ മലേഷ്യന്‍സംഘം കേരളത്തിലെത്തി.
മലേഷ്യന്‍ പാമോയില്‍ പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് ബോധവത്കരണ പരിപാടികള്‍ നടത്താന്‍ കൊച്ചിയിലെത്തിയത്. പാമോയിലിന്റെ ഗുണവശങ്ങളെ കുറിച്ച് സംഘം ക്ലാസുകള്‍ നടത്തി. വീട്ടമ്മാര്‍ക്കും ഹൃദ്രോഗ വിദഗ്ധര്‍ക്കും ന്യൂട്രീഷ്യന്മാര്‍ക്കുമായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.
പാമോയില്‍ പ്രമോഷന്‍ കൗണ്‍സില്‍ സയന്റിഫ്ക് ആന്‍ഡ് ടെക്നിക്കല്‍ ഓഫീസ് വിഭാഗം തലവന്‍ ഡോ.സി.എസ്.കോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ ന്യൂട്രീഷ്യനിസ്റ് ഡോ.ടോണി കോക്കുമാണ് കൊച്ചിയിലെത്തിയത്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും വെളിച്ചെണ്ണ നല്ല ഭക്ഷ്യഎണ്ണയാണെന്നും പറഞ്ഞ പാമോയില്‍ പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പാമോയിലിനെതിരായ പ്രചാരണത്തിനു പിന്നില്‍ കച്ചവടതാത്പര്യങ്ങളാണ് ഉള്ളതെന്ന് ആരോപിച്ചു.
പാമോയിലിന്റെ വിലയിടിവ് മൂലം മലേഷ്യയില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അത്രയും കയറ്റുമതി ഈ വര്‍ഷവും ലക്ഷ്യമിടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications