ഉഷയ്ക്കു സ്ഥലം മാറ്റം നല്കാമെന്ന് വിസി
കോഴിക്കോട്: പി.ഇ.ഉഷയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ കേന്ദ്രത്തിലേക്കു സ്ഥലംമാറ്റം നല്കാന്‍ തയ്യാറാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍.കുറുപ്പ് അറിയിച്ചു.
കോഴിക്കോട്ടു നിന്ന് സ്ഥലംമാറ്റം ലഭിക്കുകയാണെങ്കില്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കാന്‍ തയ്യാറാണെന്ന് ഉഷ മാതൃഭൂമിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതു കണ്ടിട്ടാണ് വൈസ് ചാന്‍സലര്‍ പ്രതികരണമറിയിച്ചത്.
ഒരു വര്‍ഷത്തേക്ക് ഉഷ അവധിയെടുത്തിരിക്കുകയാണ്. അവധി റദ്ദാക്കി സ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചാല്‍ അതു പരിഗണിക്കുമെന്ന് ഡോ.കുറുപ്പ് പറഞ്ഞു. ഈ വിവരം ഉഷയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications