കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി തന്നെ പീഡിപ്പിക്കുന്നു: ഉഷ

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: താന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അവധിയെടുത്തതിന്റെ പേരില്‍ ദേശാഭിമാനി തന്നെ പീഡിപ്പിക്കുകയാണെന്ന് പി.ഇ.ഉഷ പറഞ്ഞു.

മെഡിക്കല്‍ ലീവെടുത്താല്‍ മറ്റ് ജോലി ചെയ്യാനാവില്ലെന്നതുകൊണ്ടാണ് മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അവധി അനുവദിക്കണമെന്ന് അപേക്ഷിച്ചത്. ജോലി ചെയ്യാനാവാതെ ജീവിക്കാനാവാത്ത തനിക്ക് അതല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. പീഡിപ്പിക്കപ്പെടുന്നു എന്നുകാണിച്ച് ലീവെടുക്കാന്‍ നിയമമില്ല. ഇപ്പോള്‍ ഇതേ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച് ദേശാഭിമിനിയിലൂടെ പീഡനം തുടരുകയാണ്-ഉഷ പറഞ്ഞു.

ദേശാഭിമാനി തന്റെ ലീവ് അപേക്ഷയുടെ കോപ്പി പ്രസിദ്ധീകരിച്ചത് പ്രശ്നങ്ങളുണ്ടാക്കിയേക്കും. തിരുവനന്തപുരത്തെ ഒരു സുഹൃത്തിനോടൊപ്പമാണ് താന്‍ താമസിക്കുന്നത്. ആ വിലാസമാണ് താന്‍ അപേക്ഷയില്‍ നല്‍കിയിരുന്നത്. ആരും അറിയേണ്ട എന്ന് കരുതിയാണ് തിരുവനന്തപുരത്ത് താമസിക്കുന്നത്. ഇപ്പോള്‍ ദേശാഭിമാനി തന്റെ വിലാസമടങ്ങുന്ന അപേക്ഷ പ്രസിദ്ധീകരിച്ച നിലക്ക് തന്റെ സുരക്ഷക്ക് തന്നെ ഭീഷണിയായിരിക്കുകയാണ്.

അവധി അനുവദിക്കാന്‍ വൈമുഖ്യം കാട്ടിയ വിസി ആദ്യം മുതലേ തന്നെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഒരു ദിവസം കൊണ്ട് അനുവദിക്കാവുന്ന അവധിക്കു വേണ്ടി ദിവസങ്ങളോളം തനിക്ക് നടക്കേണ്ടിവന്നു. തനിക്ക് സൗകര്യപ്രദമായ ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ അത് എംപ്ലോയീസ് യൂണിയന്‍ ഇടപെട്ട് റദ്ദാക്കിക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X