Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ഉത്സവം നവംബര്‍ 22 മുതല്‍

പത്തനംതിട്ട: പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ശബരിമല ഉത്സവത്തിന് നവംബര്‍ 22 ബുധനാഴ്ച കൊടിയേറും. തന്ത്രി കണ്ഠര് രാജീവരിന്റെ കാര്‍മികത്വത്തില്‍ അന്ന് വൈകുന്നേരം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ഉത്സവത്തിന് തുടക്കമാവുക.

രണ്ടാം ദിവസം മുതല്‍ എട്ടാം ദിവസം വരെ ഉത്സവബലി ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു മണിക്കൂര്‍ സമയം ഭക്തര്‍ക്ക് ഉത്സവബലിയില്‍ പങ്കുകൊള്ളാന്‍ സാധിക്കും. നവംബര്‍ 30 വ്യാഴാഴ്ച ശരംകുത്തിയില്‍ വെച്ചായിരിക്കും പള്ളിവേട്ട.

ശബരിമലയില്‍ നിന്നും ശരംകുത്തിയിലേക്ക് അയ്യപ്പവിഗ്രഹം ഘോഷയാത്രയോടെ കൊണ്ടുപോകും. പള്ളിവേട്ടയ്ക്കു ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്ന വിഗ്രഹം അന്ന് രാത്രി മുഴുവന്‍ ശ്രീകോവിലിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും.

ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ ആറാട്ട്. പമ്പയില്‍ വെച്ചായിരിക്കും ആറാട്ടുത്സവം നടക്കുക. ആറാട്ടുത്സവം നടക്കുന്നതോടെ ശബരിമല ഉത്സവത്തിന് കൊടിയിറങ്ങും. ഉഷപൂജയ്ക്കു ശേഷമാണ് ആറാട്ട് .ഘോഷയാത്രയോടെ തുടങ്ങുന്ന ആറാട്ടുത്സവം രാത്രി 10 മണിക്ക് വിഗ്രഹം തിരിച്ച് ക്ഷേത്രത്തില്‍ എത്തുന്നതു വരെ നീണ്ടു നില്‍ക്കും. പിന്നീട് നട അടയ്ക്കുകയും ചെയ്യും.

വൃശ്ചിക മാസം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള ഭക്തജനപ്രവാഹം വര്‍ദ്ധിച്ചിരിക്കുകയാണ്. ഭക്തജന തിരക്ക് വര്‍ദ്ധിച്ചതോടെ ക്ഷേത്രത്തില്‍ പൊലീസ് വിന്യാസവും ശക്തമാക്കിയിട്ടുണ്ട്.

വ്യാജച്ചാരായം വില്‍ക്കാന്‍ ശ്രമിച്ച കോട്ടയത്തു നിന്നുള്ള ഒരാളെ നവംബര്‍ 18 ശനിയാഴ്ച അറസ്റു ചെയ്തു. ഇയാളില്‍ നിന്നും 80 ലിറ്റര്‍ വ്യാജച്ചാരായവും ഒന്നര കിലോഗ്രാം കഞ്ചാവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+