ജനവരി മുതല്‍ കേരളത്തില്‍ മുഴുവന്‍ സ്പോട്ട് ബില്ലിംഗ്
തിരുവനന്തപുരം: ജനവരി ഒന്നു മുതല്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലും സ്പോട്ട് ബില്ലിംഗ് നടപ്പാക്കാനുള്ള ഉത്തരവ് കേരള വൈദ്യതി ബോര്‍ഡ് പുറപ്പെടുവിച്ചു. ഇതോടെ സംസ്ഥാനത്ത് മുഴുവന്‍ സ്പോട്ട് ബില്ലിംഗ് സമ്പ്രദായമാകും.
കോര്‍പ്പറേഷന്‍, മുനിസിപ്പില്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെത്തന്നെ സ്പോട്ട് ബില്ലിംഗ് സമ്പ്രദായം നിലവിലുണ്ട്.
ഉപഭോക്താവിന്റെ വീട്ടില്‍ വന്ന് മീറ്റര്‍ റീഡിംഗ് നടത്തി ബില്‍ നല്‍കുന്ന സംവിധാനമാണ് സ്പോട്ട് ബില്ലിംഗ്. രണ്ടുമാസത്തിലൊരിക്കലായിരിക്കും സ്പോട്ട് ബില്ലിംഗ്. ഉപഭോക്താവിന്റെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ബില്‍ തയ്യാറാക്കുമ്പോള്‍ തന്നെ അവയ്ക്ക് പരിഹാരവും കാണാനാകും.
നിലവിലുള്ള മീറ്റര്‍ റീഡിംഗ് സമ്പ്രദായം കട്ട് ഓഫ് റീഡിംഗ് ഡിസംബറോടെ അവസാനിക്കും. കട്ട് ഓഫ് റീഡിംഗ് പ്രകാരമുള്ള അഡ്ജസ്റ്മെന്റ് ബില്‍ 2000 ഡിസംബര്‍ 31ന് മുമ്പായി ഉപഭോക്താവിന് പ്രത്യേകം നല്‍കും.
സ്പോട്ട് ബില്ലിംഗിനു മുമ്പുള്ള ശരാശരി പ്രതിമാസ ഉപയോഗം അനുസരിച്ചുള്ള വൈദ്യുതി നിരക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ മുന്‍കൂറായി അടയ്ക്കാന്‍ സ്പോട്ട് ബില്ലിംഗ് സമ്പ്രദായത്തില്‍ സൗകര്യമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ യഥാക്രമം നാല്, 10 ശതമാനം റിബേറ്റ് ലഭിക്കും.
നേരിട്ട് പണമടയ്ക്കുന്നതിനു പുറമെ ചെക്ക്, മണി ഓര്‍ഡര്‍, ഡിഡി എന്നിവയായും വൈദ്യതി നിരക്ക് അടയ്ക്കാവുന്നതാണ്.












Click it and Unblock the Notifications