ഫ്ലോറിഡയിലെ ഫലപ്രഖ്യാപനം കോടതി തടഞ്ഞു
വാഷിംഗ്ടണ്‍: കോടതിയുടെ മുന്നിലുള്ളഹര്ജികളില് തീര്‍പ്പു കല്പിക്കുന്നതുവരെ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതില്‍ നിന്ന് സ്റേറ്റ് സെക്രട്ടറി കാതറിന് ഹാരിസിനെ ഫ്ലോറിഡ സുപ്രീം കോടതി വിലക്കി. ഇതോടെ തിങ്കളാഴ്ച വരെ അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് ആരാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകില്ലെന്ന് തീര്‍ച്ചയായി.
ഫ്ലോറിഡയിലെ വോട്ടെടുപ്പിനെക്കുറിച്ചും വോട്ടെണ്ണലിനെക്കുറിച്ചും ഡെമോക്രാറ്റിക സ്ഥാനാര്‍ത്ഥി അല്‍ഗോര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. നവംബര്‍ 20 തിങ്കളാഴ്ചയാണ് കോടതി ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
നവംബര്‍ 19 ശനിയാഴ്ച വൈകുന്നേരം പോസ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിയുന്നതോടെ ഫ്ലോറിഡയിലെ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു സ്റേറ്റ് സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കീഴ്ക്കോടതിയുടെ ഉത്തരവിനെതിരെ അല്‍ഗോര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പു കല്പിക്കുന്നതുവരെ ഫലപ്രഖ്യാപനത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
വിവാദമായ പാം ബീച്ച് കൗണ്ടിയിലെ വോട്ടുകള്‍ കൈകൊണ്ട് എണ്ണുന്നത് അന്തിമഫലത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു കീഴ്ക്കോടതിയുടെ ഉത്തരവ്. കീഴ്ക്കോടതിയുടെ ഉത്തരവ് വന്നതോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ലിയു. ബുഷ് അടുത്ത അമേരിക്കന്‍ പ്രസിഡണ്ടാകുമെന്ന് ഏതാണ്ടുറപ്പായിരുന്നു. ഈ ഉത്തരവിനെയും സ്റേറ്റ് സെക്രട്ടറിക്ക് ഫലപ്രഖ്യാപനം നടത്താനുള്ള അധികാരത്തെയും ചോദ്യം ചെയ്തുകൊണ്ടാണ് ഗോര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പോസ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതും മൂന്നു കൗണ്ടികളിലെ വോട്ടുകള്‍ കൈകൊണ്ട് എണ്ണുന്നതും ഉത്തരവ് തടസ്സപ്പെടുത്തില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
3,000ത്തോളം വരുന്ന പോസ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനു മുമ്പ് ബുഷ് ഗോറിനേക്കാള്‍ 300 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications