കോണ്‍സെസ്സാ സ്ഥാനാരോഹണം ചെയ്തു
ദില്ലി: ദില്ലി ആര്‍ച്ച് ബിഷപ്പായി വിന്‍സന്റ് മിഖായേല്‍ കോണ്‍സെസ്സാ സ്ഥാനാരോഹണം ചെയ്തു. നവംബര്‍ 19 ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് കോണ്‍സെസ്സാ സ്ഥാനാരോഹിതനായത്.
മുന്‍ ആര്‍ച്ച് ബിഷപ്പ് അലന്‍ ഡി ലാസ്റിക് കാറപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് വിന്‍സന്റ് മിഖായേല്‍ കോണ്‍സെസ്സാ പുതിയ ആര്‍ച്ച് ബിഷപ്പായി നിയോഗിതനായത്.
സെന്റ് കൊളംബസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ക്രിസ്ത്യന്‍ പുരോഹിതരും കന്യാസ്ത്രീകളും പങ്കെടുത്തു.
നേരത്തെ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഘോഷയാത്ര പുറപ്പെട്ടു. ബാബ കാരക്സിംഹ് മാര്‍ഗ്, കൊണോട്ട് പ്ലേസ്, ഭഗത്സിംഹ് മാര്‍ഗ്, ഗോലെ മാര്‍ക്കറ്റ്, ഭായി വീര്‍സിംഹ് മാര്‍ഗ് എന്നീ സ്ഥലങ്ങളിലൂടെ ഘോഷയാത്ര സ്കൂള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തി.












Click it and Unblock the Notifications