ജാഗിര്‍ കൗറിനെ പുറത്താക്കുന്നു
ദില്ലി: ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്ന് ജാഗിര്‍ കൗര്‍ പുറത്താകുമെന്ന് ഉറപ്പായി.
മകള്‍ ഹര്‍പ്രീത് കൗറിന്റെ കൊന്ന കേസില്‍ മുഖ്യപ്രതിയാണെന്നു സിബിഐ കണ്ടെത്തിയ ജാഗിര്‍ കൗറിന് എസ്ജിപിസി അധ്യക്ഷ സ്ഥാനത്തേക്കു പിന്തുണ നല്കേണ്ടതില്ലെന്ന് അകാലിദളിന്റെ മുതിര്‍ന്ന നേതാക്കള്‍ നവംബര്‍ 19 ഞായറാഴ്ച ധാരണയിലെത്തിയതായി അറിയുന്നു.
അകാലിദള്‍ ദില്ലി യൂണിറ്റ് പ്രസിഡന്റ് അവ്താര്‍ സിംഹ് ഹിറ്റിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒത്തുചേര്‍ന്ന നേതാക്കളാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഹ് ബാദല്‍, കേന്ദ്ര വളം മന്ത്രിയും അകാലിദള്‍ സെക്രട്ടറി ജനറലുമായ എസ്.എസ്.ധിന്‍സ, ഗുരുദേവ് പി.ബാദല്‍, ബല്‍വീന്ദര്‍ സിംഹ്, സുഖ്ബീര്‍ സിംഹ് ബാദല്‍ തുടങ്ങിയ നേതാക്കളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ തന്നെ ജാഗിര്‍ കൗര്‍ സ്ഥാനമൊഴിയേണ്ടതായിരുന്നു എന്നാണ് അകാലിദള്‍ നേതൃത്വത്തിന്റെ അഭിപ്രായം. സുഖ്ദേവ് സിംഹ് തല്‍വണ്ടി, സച്ചാ സിംഹ് ലംഗ്ഹാര്‍, അകാലിദള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പന്നു എന്നിവരിലൊരാളെ എസ്ജിപിസി അധ്യക്ഷനാക്കാനാണ് അകാലിദളിന്റെ തീരുമാനം.
ഇതിനിടെ ഹര്‍പ്രീതിന്റെ ഭര്‍ത്താവാണെന്നു പറയപ്പെടുന്ന കന്‍വല്‍ജിത് സിംഹ് ജാഗിര്‍ കൗറിനു ജാമ്യം നല്കിയതിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications