Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്കുമാര്‍: വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹര്‍ജി

ദില്ലി: രാജ്കുമാറിനെ വീരപ്പന്‍ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. ബി.എല്‍.വധേരയാണ് ഹര്‍ജി നല്‍കിയത്.

രാജ്കുമാറിനെ മോചിപ്പിച്ചതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1)(എ) അനുസരിച്ച് ജനങ്ങള്‍ക്ക് അതറിയാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും വധേര കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും തമിഴ്നാട്, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ക്കും കത്തയക്കുയും ചെയ്തു.

രാജ്കുമാറിനെ മോചിപ്പിച്ചത് ചില ധാരണകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാണ്. അത് നെടുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു--കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വീരപ്പനെ പിടികൂടാന്‍ പോലീസ് സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക, തമിഴ്നാട് സെക്രട്ടറിമാര്‍ക്ക് വധേര മറ്റൊരു കത്തും അയച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+