ത്രിപുര കൂട്ടക്കൊല: മരണം 15 ആയി
അഗര്‍ത്തല: ത്രിപുരയില്‍ വംശീയ സംഘര്‍ഷം വീണ്ടും പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് 15 പേര്‍ കൊല്ലപ്പെട്ടു. ത്രിപുര ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികള്‍ വടക്കന്‍ ത്രിപുരയിലെ കാഞ്ചന്‍ പൂരിലെ ബാരഹാല്‍ഡി ഗ്രാമം ആക്രമിച്ച് നവംബര്‍ 19ഞായറാഴ്ച ഗോത്രവര്‍ക്കാരല്ലാത്ത ഏഴു പേരെ കൊന്നതോടെയാണ് വംശീയസംഘര്‍ഷം വീണ്ടും തുടങ്ങിയത്.
തുടര്‍ന്ന് ഗോത്രവര്‍ക്കാരല്ലാത്തവര്‍ നടത്തിയ തിരിച്ചടിയില്‍ എട്ട് ഗോത്രവര്‍ക്കാരായ ഗ്രാമീണര്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുസംഭവങ്ങളിലും മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
അതിരാവിലെ തന്നെ ആയുധധാരികളായെത്തിയ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികള്‍ കാഞ്ചന്‍ പൂരിലെ ബാരഹാല്‍ഡി ഗ്രാമത്തില്‍ അതിക്രമിച്ചു കയറുകയും ജനങ്ങള്‍ക്കു നേരെ വിവേചന രഹിതമായി വെടിവെക്കുകയും ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു വച്ചു തന്നെ രണ്ടു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ മരണമടഞ്ഞു. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൂട്ടക്കൊലയ്ക്കു ശേഷം തീവ്രവാദികള്‍ പ്രദേശത്തെ വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കന്‍ ത്രിപുരയിലെങ്കിലും പൊലീസ് ജാഗ്രത പാലിക്കാന്‍ ഉത്തവിട്ടിരിക്കുകയാണ്. അക്രമസംഭവങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.
ത്രിപുരയില്‍ വര്‍ഷങ്ങളായി നടക്കുന്ന വംശീയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൂട്ടക്കൊല എന്നു കരുതുന്നു. നാലു ദിവസം മുമ്പ് ത്രിപുരയില്‍ ഉണ്ടായ മറ്റു രണ്ടു സംഭവങ്ങളില്‍ ആറു പേര്‍ മരിച്ചിരുന്നു.
നവംബര്‍ 15 ബുധനാഴ്ച യൂണൈറ്റഡ് ബംഗാളി ലിബറേഷന്‍ ഫ്രണ്ടിലെ തീവ്രവാദികള്‍ ഒരു ജീപ്പ് ബോംബ് വെച്ചു തകര്‍ത്ത് മൂന്നു ഗോത്രവര്‍ക്കാരെ കൊന്നിരുന്നു. ആ സംഭവത്തില്‍ ഏഴു ഗോത്രവര്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികാരമായി ഗോത്രവര്‍ക്കാരുടെ ഒരു സംഘം സംസ്ഥാന ആരോഗ്യവകുപ്പിന്റെ വാഹനം ആക്രമിക്കുകയും ഗോത്രവര്‍ക്കാരല്ലാത്ത മൂന്നു ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്തു. കൂടാതെ ഗോത്രവര്‍ക്കാരല്ലാത്ത ഒട്ടേറെ പേരുടെ വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications