കാര്‍ മറിഞ്ഞ് ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമലയിലേക്ക് പോവുകയായിരുന്ന കാര്‍ നിലക്കലില്‍വച്ച് ഒരു കുഴിയില്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. നവംബര്‍ 19 ഞായറാഴ്ചയാണ് സംഭവം .
തമിഴ്നാട്ടുകാരായ അഞ്ചു പേര്‍ക്കും ചെങ്ങന്നൂരുകാരനായ കാര്‍ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരില്‍ തീവണ്ടിയില്‍ വന്നിറങ്ങിയ ശബരിമല തീര്‍ഥാടകര്‍ അവിടെ നിന്ന് ടാക്സി കാറില്‍ ശബരിമലയിലേക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications