ഐടി- കേരള 2000: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
തിരുവനന്തപുരം: നവംബര്‍ 23 വ്യാഴാഴ്ച മുതല്‍ ടെക്നോപാര്‍ക്കില്‍ നടക്കുന്ന ഐടി- കേരള 2000നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.
നാലു ദിവസത്തെ അന്താരാഷ്ട്ര സെമിനാറും പ്രദര്‍ശനവും നിക്ഷേപക സംഗമവും രാഷ്ട്രപതി കെ.ആര്‍.നാരായണനാണ് ഉദ്ഘാടനം ചെയ്യുന്നത്.
പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ഹെവ്ലെറ്റ് പക്കാര്‍ഡ്, ഇന്റെല്‍, ബിപിഎല്‍, ഡിഷ്നെറ്റ്, സത്യം ഓണ്‍ലൈന്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി, നെസ്റ്, യുഎസ് ടെക്നോളജി പാര്‍ക്ക് എന്നിവയെല്ലാം ഐടി- കേരളയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെക്നോപാര്‍ക്ക് ഉണ്ടായിട്ടും കേരളത്തിന് കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വിവരസാങ്കേതിക വിദ്യയില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ നടക്കുന്ന ഐടി- കേരള 2000ന് വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications