മണിച്ചന്റെ ഗോഡൗണില്‍ നിന്ന് സ്പിരിറ്റു പിടിച്ചു
തിരുവനന്തപുരം: അബ്കാരി കോണ്ട്രാക്ടര് മണിച്ചന് ഒളിപ്പിച്ചുവെച്ചിരുന്ന 90,000 ലിറ്റര്‍ സ്പിരിറ്റ് പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു.
ചിറയിന്‍കീഴ് ഇരട്ടക്കലുങ്ക് കുഞ്ചാലുമ്മൂട്ടില് മണിച്ചന്റെ വീടിനു സമീപത്തുള്ള ഹോളോബ്രിക്സ് ഫാക്ടറിയിലെ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന സ്പിരിറ്റാണ് കണ്ടെടുത്തത്. നവംബര്‍ 19 ഞായറാഴ്ച രാവിലെ ഐജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു.
നാമമാത്രമായി ഹോളോബ്രിക്സ് നിര്‍മ്മാണം നടന്നിരുന്ന ഫാക്ടറിയില്‍ സിമന്റു സ്ലാബുകള്‍ക്കടിയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇവിടെ നേരത്തെ പൊലീസ് റെയ്ഡു നടത്തിയിരുന്നെങ്കിലും സ്പിരിറ്റു കണ്ടെത്തിയിരുന്നില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് സ്ലാബ് പൊളിച്ചാണ് ഞായറാഴ്ച ഭൂഗര്‍ഭ അറ കണ്ടെത്തിയത്.
5,000 ലിറ്റര്‍ സംഭരണശേഷിയുള്ള 18 ടാങ്കുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതിയായ കൊച്ചനിയെ പ്രത്യേക അന്വേഷണസംഘത്തിനു കസ്റഡിയില്‍ ലഭിച്ചിരുന്നു. കൊച്ചനി നല്കിയ വിവരം സ്പിരിറ്റ് കണ്ടെത്താന്‍ സഹായകരമായി എന്നാണ് വിലയിരുത്തല്‍.
മണിച്ചന് സ്വയം ഇത്രയും സ്പിരിറ്റ് ശേഖരിക്കാനാവില്ലെന്നും രാഷ്ട്രീയക്കാരുടെയും പൊലീസുകാരുടെയും സഹായം ഇതിനുണ്ടായിട്ടുണ്ടെന്ന കാര്യം വ്യക്തമാണെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ഡിജിപി പി.ആര്.ചന്ദ്രന് പറഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ പുറത്തുകൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
പിടിച്ചെടുത്ത സ്പിരിറ്റിന് മൊത്തവിപണിയില്‍ 54 ലക്ഷം രൂപ വിലവരും. ഇത് വ്യാജമദ്യമാക്കി വിറ്റാല്‍ നാലു കോടിയിലേറെ രൂപ ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications