കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ റിമാന്‍ഡില്‍

  • By Staff
Google Oneindia Malayalam News

അടൂര്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധനെ കോടതി റിമാന്‍ഡ് ചെയ്തു. തെങ്ങമം കൊച്ചുവിള വടക്കേതില്‍ വീട്ടില്‍ സുകുമാരപ്പിള്ള(60)യെയാണ് അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട സബ്ജയിലിലേക്കയച്ചത്.

ചായക്കടക്കാരനായ സുകുമാരപ്പിള്ള തന്റെ കടയില്‍ വെച്ച് തെങ്ങമം ഗവണ്‍മെന്റ് എല്‍.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

കഴിഞ്ഞ ഒക്ടോബര്‍ ആറിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഏഴു മണിക്ക് ദോശ വാങ്ങാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ സുകുമാരപ്പിള്ള പെണ്‍കുട്ടിയെ അനുനയിപ്പിച്ച് അടുക്കളഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ചായ കുടിക്കാന്‍ കടയില്‍ എത്തിയ ഒരു യുവാവ് ഇതു കാണുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസ് അവിടെച്ചെന്ന് കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് വൃക്കസംബന്ധമായ അസുഖം ഉണ്ടായിരുന്നുവത്രെ.

സംഭവം പുറത്തറിഞ്ഞതോടെ സുകുമാരപ്പിള്ള ഒളിവില്‍ പോയി. ഒളിവില്‍ നിന്നുകൊണ്ടു തന്നെ പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. എന്നാല്‍ പൊലീസിന്റെ അന്വേഷണം വ്യാപിച്ചതോടെ സുകുമാരപ്പിള്ള കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X