Get Updates
Get notified of breaking news, exclusive insights, and must-see stories!

വിതുര കേസ്: ജഗതിയുടെ ഹര്‍ജി തള്ളി

കൊച്ചി: വിതുര കേസ് വിചാരണ പ്രത്യേക കോടതിക്ക് നടത്താന്‍ അധികാരമില്ലെന്ന് പരാതിപ്പെട്ട് മൂന്നാം പ്രതി ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

കേസിന്റെ തെളിവെടുപ്പ് കോട്ടയത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരെയായിരുന്നു ജഗതിയുടെ ഹര്‍ജി. സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസ് കെ.കെ. ഉഷ, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ്.

സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ലെന്നും ഉത്തരവ് നിയമാനുസൃതമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പ്രത്യേക കോടതി രൂപീകരിച്ചത് സൂര്യനെല്ലി കേസ് വിചാരണയ്ക്ക് മാത്രമാണെന്നതിനാല്‍ ആ കേസ് മാത്രമേ കോടതി പരിഗണിക്കാവൂ എന്ന ഹര്‍ജിക്കാരുടെ വാദം കോടതി നിരാകരിച്ചു.

ഇതോടൊപ്പം പന്തളം വിദ്യാര്‍ത്ഥിനി പീഡന കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്ത പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഡിവിഷന്‍ ബെഞ്ച് തള്ളിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+