Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുഷിന്റെ ലീഡ് 930 ആയി കൂടി

ഫ്ലോറിഡ: ഫ്ലോറിഡയിലെ വിദേശത്തു നിന്നുള്ളവരുടെ ആബ്സന്റീ വോട്ടുകള്‍ എണ്ണിയപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ലിയു. ബുഷിന്റെ ലീഡ് 930 ആയി കൂടി. പോസ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനു മുമ്പ് ബുഷിന്റെ ലീഡ് 300 വോട്ടുകള്‍ മാത്രമായിരുന്നു.

എന്നാല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ഗോര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതുവരെ ഫ്ലോറിഡയിലെ ഫലം പ്രഖ്യാപിക്കരുതെന്ന് ഫ്ലോറിഡ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. നവംബര്‍ 20 തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്.

ബൊവാര്‍ഡ്, മിയാമി-ദാദെ, പാം ബീച്ച് എന്നീ കൗണ്ടികളില്‍ കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ കൂടി അന്തിമ ഫലത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഗോര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ ഫ്ലോറിഡ സ്റേറ്റ് സെക്രട്ടറി കാതറിന്‍ ഹാരിസിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനുള്ള അധികാരത്തെയും ഗോര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

നവംബര്‍ 18 ശനിയാഴ്ച എണ്ണിയ പോസ്റല്‍ ആബ്സന്റീ വോട്ടുകളില്‍ 1380 എണ്ണം ബുഷിനും 750 എണ്ണം ഗോറിനുമാണ് ലഭിച്ചത്. ഫ്ലോറിഡയില്‍ വിജയിക്കുന്ന ആള്‍ക്ക് അവിടത്തെ 25 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. അതോടെ ഭൂരിപക്ഷത്തിനാവശ്യമായ 270 ഇലക്ടറല്‍ വോട്ടുകളും. ഇതോടെയാണ് ഫ്ലോറിഡയിലെ ഫലപ്രഖ്യാപനം അടുത്ത അമേരിക്കന്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+