Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്കരിക്കരുത്

കൊച്ചി: ജനങ്ങളുടെ പണം കൊണ്ടുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്കരിക്കാനും വില്‍ക്കാനും സര്‍ക്കാരിന് അധികാരമില്ലെന്ന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓഫീസേഴ്സ് അസോസിയേഷന്‍സ് ഓഫ് സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ്സ് ജനറല്‍ സെക്രട്ടറി കെ.അശോകറാവു പറഞ്ഞു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്തിനാണ് സ്വകാര്യവത്കരിക്കാന്‍ പോവുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് റാവു ആവശ്യപ്പെട്ടു. നവംബര്‍ 20 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതേ കുറിച്ച് ദേശീയസംവാദം വേണമെന്ന് റാവു ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള നിര്‍ദേശത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന ചില യൂണിറ്റുകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തൊഴിലാളികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.

പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാതെ നിലനിര്‍ത്തണമെന്ന് അദ്ദേഹം പാര്‍ലമെന്റിനോടും സംസ്ഥാന നിയമസഭകളോടും ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+