ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്ന് പുറത്തെടുത്തു
ഭുജ്: ദുരൂഹ സാഹചര്യത്തില്‍ നവംബര്‍ 12 ഞായറാഴ്ച റാന്‍ ഓഫ് കച്ചിലെ ചതുപ്പുനിലത്തില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ വ്യോമസേനയുടെ എംഐ- എട്ട് ഹെലികോപ്റ്റര്‍ പുറത്തെടുത്തു.
ലോകത്തെ ഏറ്റവും വലിയ ഹെലികോപ്റ്ററായ എംഐ- 28ന്റെ സഹായത്തോടെ നവംബര്‍ 20 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ ചതുപ്പില്‍നിന്ന് പുറത്തെടുത്തത്. ഇത് പിന്നീട് ഭൂജിലെ വ്യോമസേനാ കേന്ദ്രത്തില്‍ എത്തിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ദക്ഷിണ- പശ്ചിമ വ്യോമ കമാന്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററിനു കാര്യമായ കുഴപ്പമില്ലാതെ ചതുപ്പില്‍ നിന്നു പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. എംഐ- എട്ട് ഹെലികോപ്റ്റര്‍ പുറത്തെടുക്കാനായത് ഇത് എങ്ങനെ തകര്‍ന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തകരുമ്പോള്‍ ഇതിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സംശയങ്ങള്‍ക്കു കാരണം.
ഹെലികോപ്റ്റര്‍ തകര്‍ച്ചയെപ്പറ്റി അന്വേഷിക്കുന്ന വിദഗ്ദ്ധ സംഘം സംഭവസ്ഥലത്തു നിന്ന് തെളിവെടുപ്പ് നടത്തി. പാകിസ്താന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണോ എന്ന് ഈ അന്വേഷണത്തില്‍ വ്യക്തമാവും.












Click it and Unblock the Notifications