ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റ് പിരിഞ്ഞു

ദില്ലി: നവംബര്‍ 20 തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇരു സഭകളും അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ആദ്യദിവസം യോഗം പിരിഞ്ഞു.

അടുത്തിടെ അന്തരിച്ച ശ്രീലങ്ക മുന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ, മുന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സീതാറാം കേസരി, ഹരിതവിപ്ലവത്തിന്റെ പിതാവ് സി. സുബ്രഹ്മണ്യം എന്നിവരുള്‍പ്പെടെ ആറു പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് സഭകള്‍ പിരിഞ്ഞത്.

ലോക്സഭയില്‍ സ്പീക്കര്‍ ജി.എം.സി. ബാലയോഗിയാണ് അനുശോചനക്കുറിപ്പ് വായിച്ചത്. അതിനുശേഷം സംസാരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ചേരിചേരാപ്രസ്ഥാനത്തിന് ബണ്ഡാര നായകെ നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചു. ഇന്ത്യയില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വളരാന്‍ സി. സുബ്രഹ്മണ്യം നല്‍കിയ സംഭാവനകള്‍ രാഷട്രം എന്നും ഓര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ ചെയര്‍മാന്‍ ഉപരാഷ്ട്രപതി കൃഷന്‍ കാന്താണ് അനുശോചന പ്രസംഗം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+