Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറച്ചു

ദില്ലി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരു പാചകവാതക സിലിണ്ടറിന് 10 രൂപയും ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ഒരു രൂപയും കുറയ്ക്കാനാണ് തീരുമാനം. പുതുക്കിയ വില പ്രകാരം പാചകവാതക സിലിണ്ടറിന് 232.25 രൂപയും ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 8.33 രൂപയും ആയിരിക്കും വില.

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഏകോപന സമിതി നവംബര്‍ 19 ഞായറാഴ്ച ദില്ലിയില്‍ യോഗം ചേര്‍ന്നാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്രറെയില്‍വെ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രാജിവെച്ചിരുന്നു. പിന്നീട് വില വര്‍ദ്ധന പുനപരിശോധിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിന്മേല്‍ അവര്‍ രാജി പിന്‍വലിക്കുകയായിരുന്നു.

കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി രാം നായിക് ഇതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ നവംബര്‍ 20 തിങ്കളാഴ്ച ഒപ്പുവെക്കുമെന്ന് ഇക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ച എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനം വരുമ്പോള്‍ തന്നെ വിലക്കുറവ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിലവര്‍ദ്ധന ഭാഗികമായി പിന്‍വലിയ്ക്കാനുള്ള തീരുമാനത്തെ കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയും പെട്രോളിയം മന്ത്രി രാം നായിക്കും എതിര്‍ത്തു. എന്നാല്‍ മമതയുടെ നിലപാട് ഉറച്ചതായിരുന്നു. കഴിഞ്ഞ എന്‍ഡിഎ യോഗത്തിലും മമത ഇക്കാര്യം ആവര്‍ത്തിച്ചിരുന്നെങ്കിലും സര്‍ക്കാരിന് ആലോചിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു വിശദീകരണം.

എന്നാല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമൊത്ത് മമത നീക്കം ശക്തിപ്പെടുത്തിയതോടെ വിലവര്‍ദ്ധന ഭാഗികമായി പിന്‍വലിക്കാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അംഗീകാരം നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+