ആര്‍ഡിഎക്സുമായി ഹിസ്ബുള്‍ ഭീകരന്‍ പിടിയില്‍
ദില്ലി: വിശുദ്ധ റംസാന്‍ മാസത്തില്‍ ദില്ലിയിലും പരിസരങ്ങളിലും സ്ഫോടനങ്ങള്‍ നടത്താനെത്തിയ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍പ്പെട്ട ഭീകരനെ ദില്ലി പൊലീസ് അറസ്റുചെയ്തു.
കശ്മീരിലെ പൂഞ്ച് ജില്ലക്കാരനായ മുഹമ്മദ് റാഫിയാണ് രണ്ടര കിലോ ആര്‍ഡിഎക്സുമായി നവംബര്‍ 19 ഞായറാഴ്ച ദില്ലി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് ദില്ലി റെയില്‍വെ സ്റേഷനില്‍ കാത്തുനിന്ന പൊലീസ് സംഘം ഇയാളെ അറസ്റു ചെയ്യുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആര്‍ഡിഎക്സുമായി തീവ്രവാദി ദില്ലിയില്‍ എത്തിയത്. സ്ഫോടനങ്ങളിലൂടെ വര്‍ഗീയ കലാപം അഴിച്ചുവിടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. റെയില്‍വെ ട്രാക്കുകള്‍ തകര്‍ക്കാനും ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാള്‍ കശ്മീരില്‍ 16 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പ് ആക്രമിച്ച് മൂന്ന് സൈനികരെ കൊലപ്പെടുത്തിയ കേസിലും 22കാരനായ മുഹമ്മദ് റാഫി പ്രതിയാണ്.












Click it and Unblock the Notifications